Friday, May 3, 2024
keralaNewsUncategorized

മൊബൈല്‍ പൊട്ടിത്തെറിച്ചു….; നടുക്കം മാറാതെ ഏലിയാസ്

തൃശൂര്‍: ചായക്കടയില്‍ വെച്ച് വയോധികന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ നടുക്കം മാറാതെ ഏലിയാസ് .
ഒരു വര്‍ഷം മുന്‍പാണ് ഐ ടെല്‍ എന്ന കമ്പനിയുടെ മൊബൈല്‍ ഫോണ്‍ ആയിരം രൂപയ്ക്ക് ഏലിയാസ് വാങ്ങിയത്. ബനിയന്‍ ധരിച്ചിരുന്നത് കൊണ്ടാണ് അപകടത്തില്‍ നിന്ന് 76 കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ മരോട്ടിച്ചാലില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുകയായിരുന്നു ഏലിയാസ്. ഈ സമയത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ തീ തല്ലിക്കെടുത്തിയതിനാല്‍ ഏലിയാസിന് അപായം ഉണ്ടായില്ല.ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് തീപടരുന്ന കണ്ട് വേഗത്തില്‍ തല്ലിക്കെടുത്തിയാണ് ഏലിയാസ് രക്ഷപ്പെട്ടത്. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കൊല്ലം മുമ്പ് 1000 രൂപയ്ക്ക് വാങ്ങിയ ഫോണാണെന്നും ഐ ടെല്‍ എന്നാണ് കമ്പനിയുടെ പേരെന്നും വാറണ്ടി ഇല്ലായിരുന്നുവെന്നും ഏലിയാസ് പറഞ്ഞു.