Sunday, May 5, 2024
keralaNewsObituary

ഗുരുവായൂരില്‍ മരംവെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ മരംവെട്ടുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിയുടെ അനാസ്ഥ ആരോപിച്ച് പ്രതിഷേധം. കോട്ടപ്പടി സ്വദേശി നാരായണന്‍ (47) ആണ് മരിച്ചത്. നാട്ടുകാര്‍ മൃതദേഹവുമായി കെ എസ്ഇബി ഓഫീസ് പ്രതിരോധിച്ചു. ഇന്നലെയാണ് ഗുരുവായൂരില്‍ മരംവെട്ടുകാരന്‍ ഷോക്കേറ്റ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ വീട്ടിലുണ്ടായിരുന്ന മരം മുറിക്കുന്നതിനിടെ ആയിരുന്നു മരത്തിന്റെ ശിഖരങ്ങള്‍ കമ്പിയില്‍ വീണ് ഇയാള്‍ മരിച്ചത്. മൃതദേഹം ആംബുലന്‍സില്‍ കെ.എസ്.ഇ.ബി ഓഫിസില്‍ എത്തിച്ചു. ഭാര്യയ്ക്കു ജോലി നല്‍കണമെന്ന് സമരക്കാരുടെ ആവശ്യം. മാന്യമായ നഷ്ടപരിഹാരവും വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഒരുമണിക്കൂറിലധികം പ്രതിഷേധം തുടര്‍ന്നു.