Saturday, May 11, 2024
Local NewsNews

എരുമേലിയില്‍ കനത്ത മഴ; ഇരുമ്പൂന്നിക്കരയില്‍ പാലം ഒഴുകിപ്പോയി

എരുമേലി : എരുമേലിയില്‍  ഇന്ന്  രാത്രി പെയ്ത കനത്ത മഴയില്‍ ഇരുമ്പൂന്നിക്കരയില്‍ പാലം ഒഴുകിപ്പോയി. നാല് മണിക്കൂറോളം നീണ്ട നിന്ന മഴയിലാണ് ഇരുമ്പൂന്നിക്കര ശിവക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിലെ പാലമാണ് ഒഴുകിപ്പോയത്. വനാതിര്‍ത്തിയില്‍ നിന്നാരംഭിക്കുന്ന ഈ തോട് പേരുര്‍ത്തോട്ടിലാണ് എത്തുന്നത്. ഇരുമ്പൂന്നിക്കരയില്‍ മറ്റ് മൂന്നോളം പാലങ്ങള്‍ അപകടാവസ്ഥയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. പറപ്പള്ളി കവലയിലെ പാലം, ഉറുമ്പില്‍ സോമന്‍ പടി പാലം, മുത്തോട്ട് പടി പാലം എന്നീ പാലങ്ങളുടെ അടിഭാഗം ഇടിഞ്ഞിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ മഴവെള്ള പൊക്കത്തില്‍ മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്.  സുകുമാരൻ ആലയിൽ എന്ന കൃഷിക്കാരന്റെ 500 വാഴയും കനത്ത മഴയിൽ നശിച്ചു.