Saturday, May 18, 2024
keralaNewsUncategorized

മലപ്പുറത്ത് ഓട്ടോയില്‍ കയറിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു

മലപ്പുറം: വഴിക്കടവില്‍ ജോലി കഴിഞ്ഞ് ഓട്ടോയില്‍ മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോ ഡ്രൈവര്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്.                                                                                         യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കയറിയതിന് പിന്നാലെ ഓട്ടോ വഴി തിരിച്ച് വിട്ട് കാട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവര്‍ ജലീഷ് ബാബു എന്ന ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.യുവതിക്ക് നേരത്തെ ഇയാളെ പരിചയമുണ്ടായിരുന്നു. അതുകൊണ്ടാണ് വീട്ടിലേക്ക് പോകുന്നതിന് വേണ്ടി യുവതി ഇയാളുടെ ഓട്ടോയില്‍ കയറിയത്.                                                                                        പിന്നീട് വീടിന് സമീപം ഇറക്കിവിട്ടു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുകാര്‍ വിവരം പൊലീസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.