Monday, May 6, 2024
Local NewsNews

മൂക്കന്‍പ്പെട്ടി ശാഖയില്‍ മഹാസമാധി ആചരിക്കും

എരുമേലി: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണത്തോടുനുബന്ധിച്ച് മൂക്കന്‍പെട്ടി 1743 നമ്പര്‍ ശാഖായില്‍ നാളെ ഗുരുദേവക്ഷേത്രത്തില്‍
വിശേഷാല്‍ പൂജകള്‍ നടക്കും.  രാഹുല്‍ ശാന്തി മുഖ്യ കാര്‍മികത്വത്തില്‍ വഹിക്കും.രാവിലെ പള്ളിയുണര്‍ത്തല്‍ , നിര്‍മ്മാല്യ ദര്‍ശനം , ഉഷഃപൂജ , ഗുരുപൂജ ,രാവിലെ 10 മണിമുതല്‍ കോരുത്തോട്  CKM HSS  അദ്ധ്യാപിക സുജ ടീച്ചറുടെ പ്രഭാഷണം,തുടര്‍ന്ന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, വനിതാ സംഘം പ്രാര്‍ത്ഥന ,പ്രസാദ വിതരണം എന്നിവയ്ക്കു ശേഷം 3 മണിക്ക് മഹാസമാധി പൂജ .എന്നിവ ഉണ്ടായിരിക്കുന്നതാണ്. ശാഖ പ്രസിഡന്റ് ശിവദാസ്,വൈസ് പ്രസിഡന്റ് റെജിമോന്‍ , സെക്രട്ടറി പി ആര്‍ ശശിധരന്‍ , യൂണിയന്‍ ജോ കണ്‍വീനര്‍ സന്തോഷ് പാലമൂട്ടില്‍ ,ശാഖാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍,വനിതാ സംഘം, യുത്ത്മൂവ്‌മെന്റ്,കുടുംബയൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടകള്‍ക്ക്‌നേതൃത്വം നല്കും .