Friday, May 3, 2024
keralaNews

കപ്പാട് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നവര്‍ ദുരിതത്തില്‍.

 

കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന കോവിഡ് രോഗികള്‍ കഴിയുന്ന കാഞ്ഞിരപ്പള്ളി കപ്പാട് നിരീക്ഷണ കേന്ദ്രത്തില്‍ രോഗികള്‍ കടുത്ത ദുരിതത്തിലാണെന്ന് പരാതി. എരുമേലി, മുണ്ടക്കയം, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ , കാഞ്ഞിരപ്പള്ളി ,പാറത്തോട് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് 105 ഓളം പേര്‍ ഈ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.എന്നാല്‍ ഇവര്‍ക്ക് കൃത്യസമയത്ത് ആഹാരം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ച ഉണ്ടാകുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പല സമയങ്ങളിലും ആഹാരം വളരെ വൈകിയാണ് കൊണ്ട് വരുന്നത് എന്നും ഇവര്‍ പറയുന്നു.
കോവിഡ് ബാധിച്ച് വന്നവര്‍ ഇവിടെ യാതൊരുവിധ സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയാണ് കഴിയുന്നത്. ചായയും, മറ്റ് ഭക്ഷണവും വാങ്ങാനും. എല്ലാവരും കൂട്ടംകൂട്ടമായി നില്‍ക്കുകയാണ്.എന്നാല്‍ 105 ഓളം പേര്‍ താമസിക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ അടുത്തിടെ ഈരാറ്റുപേട്ട പൂഞ്ഞാര്‍ മേഖലയില്‍ നിന്നും വന്ന ചിലരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ പറഞ്ഞു. തങ്ങള്‍ പൂഞ്ഞാര്‍ എംഎല്‍എ യുടെ ആളുകളാണെന്നും ഭക്ഷണം വീട്ടില്‍ നിന്ന് കൊണ്ട് കഴിക്കുമെന്നും, ഇവിടെ
ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് സംഘം കേന്ദ്രത്തിലെത്തി പരാതികള്‍ പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.