Sunday, May 5, 2024
Local NewsNews

കാഞ്ഞിരപ്പള്ളിയില്‍ തടി കയറ്റി വന്ന ലോറി കാറിന് മുകളില്‍ മറിഞ്ഞു വീണു

കാഞ്ഞിരപ്പള്ളിയില്‍ തടി കയറ്റി വന്ന ലോറി കാറിന് മുകളില്‍ മറിഞ്ഞു വീണു.
അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല . കാഞ്ഞിരപ്പള്ളി സ്വദേശി നെജീബ് അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ പാളി പൊളിച്ചു മാറ്റിയാണ് നെജീബിനെ പുറത്തെടുത്തത് . ഫയര്‍ ഫോഴ്‌സും – നാട്ടുകാരും ചേര്‍ന്നാണ് രക്ഷ പ്രവര്‍ത്തനം നടത്തിയത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി പേട്ടക്കവലക്ക് സമീപത്തായിരുന്നു അപകടം. നെജീബിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.