Thursday, May 2, 2024
keralaNewsUncategorized

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായ സാഹചര്യത്തില്‍ 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കും, 141 അടിയാകുമ്പോള്‍ രണ്ടാമത്തെ ജാഗ്രത നിര്‍ദേശമിറക്കും.

142 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ തുറക്കും. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്.ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കും. 141 അടിയാകുമ്പോള്‍ രണ്ടാമത്തെ ജാഗ്രത നിര്‍ദേശമിറക്കും. 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കി ഷട്ടറുകള്‍ തുറക്കും.അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും നിര്‍ദ്ദേശം നല്‍കി.