Saturday, May 11, 2024
indiakeralaNews

മലയാളി താരം സജന്‍ പ്രകാശ് ഇന്ന് ടോക്കിയോയില്‍ മത്സരിക്കാനിറങ്ങും.

ഒളിമ്പിക്സ് നീന്തലില്‍ മലയാളത്തിന്റെ പ്രിയ താരം സജന്‍ പ്രകാശ് ഇന്ന് ടോക്കിയോയില്‍ മത്സരിക്കാനിറങ്ങും.200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക് വിഭാഗത്തിലാണ് സജന്‍ ഇന്ന് മത്സരിക്കുന്നത്. എ കാറ്റഗറി യോഗ്യതാമാര്‍ക്കുമായി ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സജന്‍ പ്രകാശ്.റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയിരുന്നു സജന്‍.കരിയറിലെ മികച്ച പ്രകടനം ഒപ്പം ഒരു മെഡല്‍. ഇതാണ് സജന്റെ ലക്ഷ്യം.രണ്ടിനങ്ങളില്‍ മാത്രമാണ് സജന്‍ മത്സരിക്കുന്നത്.