Wednesday, May 15, 2024
EntertainmentNews

ബിഗ് ബോസ് വിജയി മണിക്കുട്ടനോ…….? ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് വിന്നറെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയി പ്രേക്ഷകര്‍ പ്രവചിച്ചത് പോലെ മണിക്കുട്ടന്‍ ആണ്. രണ്ടാം സ്ഥാനം സായി വിഷ്ണു, മൂന്നാം സ്ഥാനം ഡിംപല്‍, നാലാം സ്ഥാനം റംസാന്‍, അഞ്ചാം സ്ഥാനം അനൂപ്, ആറാം സ്ഥാനം കിടലന്‍ ഫിറോസ്, ഏഴാം സ്ഥാനം ഋതു മന്ത്ര, എട്ടാം സ്ഥാനം നോബി ഇങ്ങനെയാണ് വിജയികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ഫിനാലെയ്ക്കായി കാത്തിരിക്കുന്നത്. ആഗസ്റ്റ്1 ന് സംപ്രേക്ഷണം ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
താരങ്ങള്‍ ട്രോഫിയുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിട്ടുണ്ട്. മോഹന്‍ലാല്‍ തന്നെ ആണ് വിജയിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി ചെന്നൈയില്‍ ബിഗ് ബോസ് ഫിനാലെ ഷൂട്ട് നടക്കുകയായിരുന്നു. ചിത്രീകരണത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് വിജയിയെ ലാലേട്ടന്‍ പ്രഖ്യാപിക്കുന്നത്. നേരത്തെ ബിഗ് ബോസ് താരങ്ങള്‍ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ചെന്നൈയില്‍ ഫ്ളാറ്റില്‍ നിന്നും എല്ലാവരും ഒത്തുകൂടിയപ്പോള്‍ ഉള്ള ചിത്രങ്ങളാണ് ഇവ.