Sunday, May 5, 2024
keralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. നിലവില്‍ 141.90 അടിയാണ് ഡാമിലെ ജലനിരപ്പ്. തുറന്ന ആറു ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചതായി അധികൃതര്‍ അറിയിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ തമിഴ്നാട് ഇന്നലെ പുലര്‍ച്ചെ ഷട്ടറുകള്‍ തുറന്നിരുന്നു. ഇതിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് നാലടിയിലേറെ ഉയര്‍ന്നു. വള്ളക്കടവും ചപ്പാത്തും കരകവിഞ്ഞൊഴുകി. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.52 അടിയായി ഉയര്‍ന്നു. ഇവിടെ നിന്നും മൂലമറ്റം നിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനായി പരമാവധി വെള്ളം കൊണ്ടുപോകുന്നുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. ജലനിരപ്പ് 2401 അടിയായാല്‍ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.