Sunday, April 28, 2024
indiaNewspolitics

മുന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ ബിജെപിയില്‍

ഡല്‍ഹി: മുന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ ബിജെപിയില്‍. ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയുടെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് അംഗത്വം സ്വീകരിച്ചു. രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ ഉദ്യോഗസ്ഥനാണ് ബദൗരിയ.                                                                                                                                                         ഫ്രാന്‍സുമായുള്ള ജെറ്റ് വിമാനങ്ങളുടെ കരാര്‍ അന്തിമമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അദ്ദേഹം റഫേല്‍ യുദ്ധവിമാനം ആദ്യമായി പറത്തിയ ഉദ്യോ?ഗസ്ഥരില്‍ ഒരാളാണ്. 2019 സെപ്റ്റംബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെ വ്യോമസേന മേധാവിയായി ബദൗരിയ സേവനമനുഷ്ഠിച്ചു. കരിയറില്‍ 26 വ്യത്യസ്ത യുദ്ധവിമാനങ്ങളിലായി ഏകദേശം 4,250 മണിക്കൂറോളം പറന്ന് പ്രതിരോധം തീര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

36 വര്‍ഷത്തെ സേവനജീവിതത്തിനിടെ നിരവധി ബഹുമതികളാണ് അദ്ദേഹത്തെ തേടിയെത്തിയത്. അതിവിശിഷ്ട സേവാ മെഡല്‍, വായുസേന മെഡല്‍, പരം വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ നല്‍കി ബദൗരിയയെ രാജ്യം ആദരിച്ചു.