Monday, April 29, 2024
Local NewsNews

മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രഭൂമിയില്‍ പഞ്ചായത്ത് ഭരണസമിതിയുടെ കൈയേറ്റം

മുണ്ടക്കയം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മുണ്ടക്കയം ശ്രി പാർത്ഥസാരഥി ക്ഷേത്രത്തിൻ്റെ ദേവസ്വം ഭൂമിയിലാണ് മുണ്ടക്കയം  ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നിരോധന ഉത്തരവ് നിലനിൽക്കെ കൈയേറി   റോഡ് നിർമ്മാണത്തിനായി നീക്കം നടത്തിയത്.                                                          പത്തടി വീതിയിൽ ക്ഷേത്രഭൂമിയിൽ 500 മീറ്ററോളം നീളത്തിൽ റോഡ് നിർമ്മിക്കാൻ നടത്തിയ ശ്രമം ഭക്ത ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു , ഭക്തജനങ്ങളും വിവരാവകാശ പ്രതിനിധികളും ദേവസ്വം അധികൃതരെ കൈയ്യേറ്റം  ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് മുണ്ടക്കയം സമ്പ്ഗ്രൂപ്പ് അസിസ്റ്റൻറ് കമ്മിഷണർ മുണ്ടക്കയം പോലിസിലും വില്ലേജ് ഓഫിസിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ നിർമാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കാലങ്ങളായി തുടരുന്ന ക്ഷേത്രഭൂമി കൈയേറ്റത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി ,പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് തികഞ്ഞ ഹിന്ദു വിരുദ്ധവും വിശ്വാസികളോടുള്ള വെല്ലുവിളിയുമുണെന്നും ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി വി.ബി സുനിഷ് കുമാർ പറഞ്ഞു ,