Thursday, May 16, 2024
Local NewsNews

എരുമേലി കെ എസ് ആര്‍ റ്റി സി സ്റ്റാന്‍ന്റിലെ കുഴിയടക്കാന്‍ തുടങ്ങി

എരുമേലി : ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കളുടെ ഭാഗമായി എരുമേലി കെ എസ് ആര്‍ റ്റി സി സ്റ്റാന്‍ന്റിലെ കുഴിയടക്കാന്‍ തുടങ്ങി .റ്റെല്‍സ് സ്ഥാപിക്കാനായിരുന്നു പദ്ധതിയെങ്കിലും – അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് കുഴിയടക്കാന്‍ തീരുമാനിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. ഇന്ന് രാത്രി പണികള്‍ തീരുമെന്നും അധികൃതര്‍ പറഞ്ഞു. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ സ്ഥലവും ബസ് പാര്‍ക്കിംഗിനായി എടുത്ത് നല്‍കിയതായും പ്രസിഡന്റ് പറഞ്ഞു.