Tuesday, May 7, 2024
keralaNews

മുട്ടില്‍ മരംമുറി; ഉന്നതതല അന്വേഷണസംഘത്തെ നയിക്കാന്‍ എഡിജിപി.

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണ ഏകോപനം എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍വഹിക്കും. വനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച് വകുപ്പുകളുടെ അന്വേഷണം ഏകോപിപ്പിക്കും.റവന്യു ഉത്തരവ് വളച്ചൊടിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇക്കാര്യം പ്രത്യേകം പരിശോധിക്കാന്‍ അന്വേഷണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് ഉത്തരവ് ഇറക്കിയത്. അതേസമയം, കേസില്‍ പ്രത്യേക അന്വേഷണത്തിന് വനം വകുപ്പ് നിയോഗിച്ച സംഘം വയനാട്ടിലെത്തി.