Friday, May 3, 2024
keralaNewspolitics

മുഖ്യമന്ത്രി പിണറായി വിജയന്റേത് ജിഹാദി പ്രീണന നിലപാട് – പി.സി ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയന്റേത് ജിഹാദി പ്രീണന നിലപാട് – പി.സി ജോര്‍ജ്ജ്. നര്‍ക്കോട്ടിക്, ലൗ ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ജിഹാദി പ്രീണന നിലപാട് രാജ്യദ്രോഹപരമാണെന്ന് പി.സി ജോര്‍ജ്ജ്.

പാലാ ബിഷപ്പിന്റെ പ്രസംഗത്തെ തുടര്‍ന്ന് ഇവിടെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നടക്കുന്നത് താലിബാനിസമാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു പറ്റം താലിബാനികള്‍ കുറുവടികളുമായി പാലായില്‍ പ്രതിഷേധിക്കാന്‍ വന്നാല്‍ അതിനെ നിയന്ത്രിക്കാര്‍ ഉള്ള കഴിവ് സര്‍ക്കാരിനില്ലേ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞു കൊണ്ട് പാണക്കാട് തങ്ങളും, കാന്തപുരം മുസലിയാരും പ്രതികരിക്കണമെന്നും പി.സി ആവശ്യപ്പെട്ടു.