Friday, May 17, 2024
keralaNewsUncategorized

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

കോട്ടയം : കോട്ടയം തിരുവാര്‍പ്പില്‍ കോട്ടയം  EE & ANSS  സംഘം ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ എംഡി എം കഞ്ചാവുമായി യുവാവിനെ പിടികൂടി.കോട്ടയം വേളൂര്‍ അറുപുഴകരയില്‍ പുത്തന്‍പറമ്പില്‍ വീട്ടില്‍ ഷാജിയുടെ മകന്‍ മുഹമ്മദ് ആസിഫ് ആണ് പിടിയിലായത് . ഇയാളില്‍ നിന്നും 0.3023 ഗ്രാം ങഉങഅയും , 20ഗ്രാം ഗഞ്ചാവും തുടര്‍ന്ന് ടിയാന്റെ വീട്ടില്‍ സൂക്ഷിച്ച 60ഗ്രാം കഞ്ചാവ് ഉള്‍പ്പടെ 80ഗ്രാം കഞ്ചാവ് പിടികൂടി. EE & ANSS ഇന്‍സ്‌പെക്ടര്‍ അന്‍സ് ജേക്കബ് , പ്രിവന്റീവ് ഓഫീസര്‍ ഗോപകുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മാമന്‍ സാമുവല്‍,അനീഷ് രാജ്,സന്തോഷ് കുമാര്‍ ഢഏ, ലാലുതങ്കച്ചന്‍,വിശാഖ്,ജോസഫ് തോമസ്, ഡ്രൈവര്‍ അനില്‍ കെ. കെ. എന്നിവര്‍ പങ്കെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അധികൃതര്‍ പറഞ്ഞു.