Friday, April 26, 2024
keralaNewspolitics

മുഖ്യമന്ത്രിക്കെതിരെ എച്ച്ആര്‍ഡിഎസ് ഇഡിയ്ക്ക് പരാതി നല്‍കും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നല്‍കാന്‍ എച്ച്ആര്‍ഡിഎസ്. ഡോളര്‍കടത്ത് കേസിലാണ് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ ഇഡിക്ക് നേരിട്ട് പരാതി നല്‍കുക. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക. അജി കൃഷ്ണന്‍ ദില്ലി ഇഡി ഓഫീസിലെത്തി പരാതി നല്‍കും.