Tuesday, May 7, 2024
NewsObituary

കവി മണികണ്ഠദാസ് അന്തരിച്ചു

കോട്ടയം: മാധ്യമ പ്രവര്‍ത്തകനും നാടക സംവിധായകനും കവിയുമായ മണികണ്ഠദാസ് (66) അന്തരിച്ചു. സംസ്‌കാരം നാളെ പകല്‍ 11ന് കോട്ടയം മാങ്ങാനം വീട്ടുവളപ്പില്‍ നടത്തും . സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ മണികണ്ഠദാസ്, സ്‌കൂള്‍, കോളേജ് കലോത്സവങ്ങളില്‍ പ്രമുഖ വിധികര്‍ത്താവായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ചു. സോമിനിയാണ് ഭാര്യ. മക്കള്‍: ശിവാനി പണിക്കര്‍, ജ്യോതിസ് പണിക്കര്‍.