Sunday, May 5, 2024
Newspolitics

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന്; സരിത

കൊച്ചി: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരായി പുറത്തുവിട്ട ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍.                                 

സ്വപ്നയുടെ കയ്യില്‍ ഒരു തെളിവില്ല. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് ജയിലില്‍ വച്ച് സ്വപ്ന പറഞ്ഞുവെന്നും സരിത പറഞ്ഞു.

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. അന്വേഷണ ഏജന്‍സിയ്ക്ക് മാത്രമേ രഹസ്യമൊഴി നല്‍കാന്‍ കഴിയൂവെന്ന് കോടതി പറഞ്ഞു.

ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ രഹസ്യമൊഴി നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിതയുടെ അഭിഭാഷകന്‍ അറിയിച്ചു.

സ്വപ്നയുടെ കയ്യില്‍ തെളിവുകളില്ലെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി.ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്ആര്‍ഡിഎസിലെ അജികൃഷ്ണനുമാണെന്നും സരിത ആരോപിച്ചു.