Tuesday, May 21, 2024
News

എരുമേലി പേട്ടതുള്ളല്‍: ആലങ്ങാട്ട് സംഘത്തിന് അനുമതി

എരുമേലി: എരുമേലി പേട്ടതുള്ളലില്‍ രണ്ടാം ഭാഗമായി ഉച്ചകഴിഞ്ഞ് നടക്കുന്ന പേട്ടതുള്ളലിന് ആലങ്ങാട്ട് സംഘത്തിന് മുന്‍ വര്‍ഷത്തെപ്പോലെ നടത്താന്‍ അനുമതി. എരുമേലി ദേവസ്വം ബോര്‍ഡില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത് .

ദേവസ്വം ബോര്‍ഡ്, പോലീസ്, റവന്യൂ വകുപ്പ്, ആലങ്ങാട്ട് സംഘം പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ യോഗം നടന്നത്. കോടതി നിര്‍ദ്ദേശാനുസരണമുള്ള നിബന്ധനകള്‍ പാലിച്ച് റവന്യു വകുപ്പ് സ്ഥിര താമസരേഖ (നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്) പേട്ട തുള്ളല്‍ സംഘത്തിന് നല്‍കും .

ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് പാസ് നല്‍കും. ജനുവരി 9 ന് വരെ പാസ് വിതരണം ചെയ്യും. എ കെ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ട തുള്ളലിന് നേതൃത്വം നല്‍കുന്നത്.

യോഗത്തില്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.ദിലീപ് കുമാര്‍ , എരുമേലി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എം. അനില്‍കുമാര്‍ , ഡെപ്യൂട്ടി കളക്ടര്‍ സോളി ആന്റണി, തഹസീല്‍ദാര്‍ ബെന്നി മാത്യു എന്നിവര്‍ പങ്കെടുത്തു .