Wednesday, May 8, 2024
keralaLocal NewsNews

പരിസ്ഥിതി ദിനാചരണം

എരുമേലി :നിര്‍മല പബ്‌ളിക് സ്‌കൂളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പോസ്റ്റര്‍ ഡിസൈനിംഗില്‍ നിരവധി കുട്ടികളാണ് പങ്കെടുത്ത് കഴിവ് തെളിയിച്ചത്.സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷ സംഗമത്തില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ റവ. സി. ടെസി മരിയ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ.സി.വിന്‍സി കുട്ടികള്‍ക്ക് പരിസ്ഥിതി സന്ദേശം നല്‍കി. ഒരേയൊരു ഭൂമി’ കാത്തുസൂക്ഷിക്കുകയാണ് ഭാവിതലമുറക്കുളള സമ്മാനമെന്നും ഓരോ കുട്ടിയും ആ ദൗത്യത്തില്‍ ഏര്‍പ്പെടണമെന്നും സിസ്റ്റര്‍ പറഞ്ഞു.കുട്ടികളുടെ റാലി എരുമേലി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ. ജോസഫ് ആന്റണി ഫ്‌ളാഗ് ഓഫ് ചെയ്തു. നെയ്ച്ചര്‍ ക്ലബിന്റെയും,ഫോറസ്ട്രി ക്ലബിന്റെയും ഇന്‍ചാര്‍ജ് ഉളള അദ്ധ്യാപകരായ ആലിച്ചന്‍,ജിന്‍സി ജോസഫ്, ബിജു തങ്കപ്പന്‍,ഹരികൃഷ്ണന്‍,

ജോമോന്‍ കെ. വി. എന്നിവരും സ്‌കൂളിലെ മറ്റ് എല്ലാ അദ്ധ്യാപകരും സജീവാമായി നേതൃത്വം നല്‍കി.