Friday, May 10, 2024
keralaLocal NewsNews

മുക്കട – എരുമേലി റോഡിൽ വീണ്ടും അപകടം ; ഒരാൾക്ക് പരിക്ക് 

എരുമേലി: മുക്കട – എരുമേലി സംസ്ഥാനപാതയിൽ വീണ്ടും വാഹനാപകടം.ഇന്ന്  ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.മുക്കടയിൽ നിന്നും എരുമേലിയിലേക്ക് വരുന്ന വഴിക്ക് പച്ചക്കറിക്കടക്ക്  സമീപമാണ് അപകടമുണ്ടായത്. ഇരുഭാഗങ്ങളിൽനിന്നും വരികയായിരുന്ന കാറും -ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.കാറിന്റെ  ഡ്രൈവർക്ക് പരിക്കേറ്റു. കാറിന്റെ  മുൻവശം തകർന്നു.മുക്കട –  പ്ലാച്ചേരി റോഡിൽ  കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് അപകടമാണ് ഉണ്ടായത്.രണ്ടാഴ്ച മുമ്പ് കാർ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പ്ലാച്ചേരി സ്വദേശിയായ യുവാവ് മരിച്ചിരുന്നു.