Saturday, April 27, 2024
keralaNews

യോഗയിൽ സ്വർണ്ണ മെഡൽ നേടിയ രേവതിയെ ആദരിച്ചു. 

എരുമേലി: സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ  സ്വർണ്ണ മെഡൽ നേടിയ എരുമേലി  സ്വദേശിനി  രേവതിയെ ആദരിച്ചു. പത്തനംതിട്ട എംപി ആന്റോ  ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്  നേതാക്കളാണ് രേവതിയെ വീട്ടിലെത്തി ആദരിച്ചത്.എരുമേലി ചെമ്പകപ്പാറ  കൊച്ചുതുണ്ടിയിൽ രാജേഷ് / രാജി ദമ്പതികളുടെ മൂത്ത മകൾ രേവതിയാണ്  കഴിഞ്ഞ ദിവസം നടന്ന  സംസ്ഥാന യോഗ ഒളിമ്പ്യാഡിലാണ് സ്വർണം നേടിയത്.യോഗയിൽ മികച്ച വിജയം ഉണ്ടാകട്ടെയെന്നും എം.പി പറഞ്ഞു.14 ന് ഡൽഹിയിൽ നടക്കുന്ന മത്സരത്തിലും രേവതി പങ്കെടുക്കും. എരുമേലി മണിപ്പുഴ വെൺകുറിഞ്ഞി എസ്എൻഡിപി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി കൂടിയാണ് രേവതി.വാർഡ് അംഗം നാസർ പനച്ചി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി സെക്രട്ടറി പ്രകാശ് പൊളിക്കൻ, കോൺഗ്രസ്  നേതാവ്   സലിം കണ്ണങ്കര , എയ്ഞ്ചല്‍വാലി വാർഡ് അംഗം മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.