Saturday, May 4, 2024
keralaNews

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം

മുംബൈ:മുംബൈയിലെ പരേലിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം.അവിഘ്‌ന പാര്‍ക്ക് അപാര്‍ട്ട്‌മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.64 നില കെട്ടിടത്തിന്റെ 19ആം നിലയിലാണ് തീപിടുത്തം.തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.ഇതിനിടെ ബില്‍ഡിംഗില്‍ നിന്ന് താഴേക്ക് ചാടിയ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.