Wednesday, May 8, 2024
indiakeralaNews

രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സംസ്ഥാനത്ത് തുടര്‍ച്ചയായിയ രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

42 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ തുടര്‍ഭരണം നേടിയ ആദ്യമുഖ്യമന്ത്രിയായാണ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായിക്ക് സത്യവാചകങ്ങള്‍ ചൊല്ലികൊടുത്തു. 2016 മെയ് 25-നാണ് കേരളത്തിന്റെ 12-ാം മുഖ്യമന്ത്രിയായി പിണറായി ഇതേ വേദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് ചെയ്തതിരുന്നു. അഞ്ച് വര്‍ഷത്തിനിപ്പുറം അതേവേദിയില്‍ പിണറായി രണ്ടാമൂഴത്തില്‍ അധികാരമേറ്റു.                                                                                                       ഗവര്‍ണര്‍ ചൊല്ലിയ സത്യവാചകം ഏറ്റു ചൊല്ലിയ പിണറായി സഗൌരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. മൂന്നരയോടെയായിരുന്നു മുഖ്യമന്ത്രി സത്യവാചകം ചൊല്ലി അധികാരമേറ്റത്.