Monday, May 6, 2024
keralaNewsObituary

മിമിക്രി കലാകാരന്‍ ജയേഷ് പുല്ലാട് അന്തരിച്ചു.

കോട്ടയം: പ്രശസ്ത മിമിക്രി കലാകാരന്‍ ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര താരങ്ങളായ ജോജു ജോര്‍ജ്, ബിജു മേനോന്‍, ഷമ്മി തിലകന്‍ എന്നീ താരങ്ങളെ അനുകരിച്ചാണ് ജയേഷ് കലാരംഗത്ത് ശ്രദ്ധേയനായത്.
വിവിധ സ്റ്റേജ് ഷോകളിലും താരം നിറസാന്നിദ്ധ്യമറിയിച്ചിരുന്നു. നാളെ ഉച്ചയ്ക്ക് 2.00-ന് വീട്ടുവളപ്പില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.