Friday, May 10, 2024
keralaNews

മിഠായി തെരുവില്‍ സംഘര്‍ഷം.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നിലവില്‍ കടകള്‍ തുറക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. മിഠായി തെരുവില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു.യൂത്ത് കോണ്‍ഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സംയുക്തമായി ചേര്‍ന്നാണ് കടകള്‍ തുറക്കാന്‍ ശ്രമിച്ചത്. പോലീസ് തടഞ്ഞതോടെ വാക്കേറ്റം ഉണ്ടാകുകയും, പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു.ബിവറേജസിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് വ്യാപാരികളെ സര്‍ക്കാര്‍ അവഗണിക്കുന്നതെന്നാണ് വ്യാപാരികള്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം.അതേസമയം നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നാല്‍ വ്യാപാരികളുടെ ട്രേഡ് ലൈസന്‍സ് റദ്ദാക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചിരിക്കുന്നത്.കോഴിക്കോട് ജില്ല സി കാറ്റഗറിയിലേക്ക് മാറിയതോടെ ഇനി ഒരു ദിവസം മാത്രമാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാകുക.