Thursday, May 9, 2024
EntertainmentkeralaNews

‘മാമാങ്കം’ അനുശ്രീ പകര്‍ന്നാടി ഉണ്ണിയാര്‍ച്ചയായി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവനടി ഫോട്ടോഷൂട്ടിലൂടെ ധീരവനിതയായ ഉണ്ണിയാര്‍ച്ചയെ അതിമനോഹരമായി ആവിഷ്‌കരിച്ചിരിക്കുകയാണ് അനുശ്രീയും സംഘവും.

ഡയമണ്ട് നെക്ലേസിലൂടെ വെള്ളിത്തരയില്‍ തുടക്കമിട്ട നടിയുടെ സിനിമാജീവിതം ട്വല്‍ത്ത്മാനില്‍ എത്തിനില്‍ക്കുന്നു.

സമൂഹമാദ്ധ്യമങ്ങളിലും അതീവ സജീവയായ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഫോട്ടോഷൂട്ടിലൂടെ ധീരവനിതയായ ഉണ്ണിയാര്‍ച്ചയെ അതിമനോഹരമായി ആവിഷ്‌കരിച്ചിരിക്കുകയാണ് അനുശ്രീയും സംഘവും.

മാമാങ്കം എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മാമാങ്കം എന്നത് കേരള ചരിത്രത്തിന്റെ താളുകളില്‍ ചിതലരിക്കാത്ത ഒരു ഓര്‍മയാണ്.

ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന കടത്തനാടിന്റെ ധീരവനിത ഉണ്ണിയാര്‍ച്ചയും, കടത്തനാടന്‍ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്.. എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിതിന്‍ നാരായണന്‍ പകര്‍ത്തിയ അനുശ്രീയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഉണ്ണിയാര്‍ച്ചയായി പകര്‍ന്നാടിയ അനുശ്രീയെ ആരാധകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചു.