Saturday, May 18, 2024
NewsSportsworld

പോളണ്ടിന്റെ ഇഗ ഷ്വാംതെക്കിന് ഫ്രഞ്ച് ഓപ്പണ്‍ വനിത കിരീടം

പോളണ്ടിന്റെ ഇഗ ഷ്വാംതെക്കിന് ഫ്രഞ്ച് ഓപ്പണ്‍ വനിത കിരീടം.ഫൈനലില്‍ അമേരിക്കന്‍ കൗമാരതാരം കൊക്കോ ഗോഫിനെ തോല്‍പിച്ചാണ് കിരീടം നേടിയത്.     

സ്‌കോര്‍ 61,63. ലോക ഒന്നാം നമ്പര്‍ താരമായ ഇഗയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. ഇതിന് മുന്‍പ് 2020 ഫ്രഞ്ച് ഓപ്പണ്‍ കിരീടം പോളിഷ് സ്വദേശി ഇഗ നേടിയിരുന്നു.

ഒന്നാം റാങ്കുകാരിയായി ഇഗ മത്സരിച്ച ആദ്യ ഗ്രാന്‍സ്ലാമായിരുന്നു ഇത്തവണത്തെ ഫ്ര?ഞ്ച് ഓപ്പണ്‍. 21 വയസ്സുകാരിയായ പോളണ്ട് താരത്തിന് ടൂര്‍ണമെന്റില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നില്ല.

സീസണില്‍ പരാജയമറിയാതെ 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇതോടെ 2000ല്‍ തുടര്‍ച്ചയായി 35 വിജയങ്ങള്‍ നേടിയ വീനസ് വില്യംസിന്റെ നേട്ടത്തിന് ഒപ്പമെത്തി. 18ാം സീഡായ കൊക്കോ ഗോഫ് ഗ്രാന്‍സ്ലാം ടെന്നിസില്‍ ആദ്യമായി ഫൈനല്‍ കളിച്ചത് ഇത്തവണയാണ്.

ടൂര്‍ണമെന്റുകളില്‍ ഇതുവരെ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയായിരുന്നു മുന്നേറ്റം.