Saturday, May 11, 2024
keralaLocal NewsNews

സാംസ്കാരിക കേരളത്തിന് മറ്റൊരു പൊൻതൂവൽ; “പടർപ്പിലെ ചിലന്തികൾ” പുസ്തക പ്രകാശനം 14 ന് 

എരുമേലി: വളർന്നുവരുന്ന സാംസ്കാരിക കേരളത്തിന്  മറ്റൊരു പൊൻതൂവലായി മലയോരമേഖലയിൽ നിന്നും ഒരു കവിതാസമാഹാരം കൂടി പിറവി എടുക്കുകയാണ്.എരുമേലി ഗ്രാമപഞ്ചായത്ത് മുൻ അംഗവും,എരുത്വാപ്പുഴ സ്വദേശിനിയുമായ യുവ കവയത്രി പി കെ ശാന്തകുമാരി (ശാലു)യുടെ കയ്യൊപ്പ് പതിഞ്ഞ ” പടർപ്പിലെ ചിലന്തികൾ ” എന്ന കവിത സമാഹാരമാണ്  തിരിച്ചറിവിന്റെയും ജീവിതയാഥാർത്ഥ്യങ്ങളുടെയും കഥ പറയുന്നത്.എരുമേലി വ്യാപാരഭവനിൽ 14 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നടക്കുന്ന പുസ്തക പ്രകാശന സമ്മേളനം സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഡയറക്ടർ ഫാ. ഡോക്ടർ മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.ഇടകടത്തി ടി കെ എം എം എസ് സ്കൂൾ മാനേജർ കെ എൻ മോഹൻദാസ് അധ്യക്ഷത വഹിക്കും.പ്രമുഖ കവി രാജൻ കൈലാസ് പുസ്തകപ്രകാശനം നടത്തും. കുരീപ്പുഴ ശ്രീകുമാർ എഴുതിയ അവതാരികയുടെ പുസ്തക  പരിചയം സ്വാഗത സംഘത്തിന്റെ ചെയർമാനും  പൊതു പ്രവർത്തകനുമായ കനൂൽ തുമരംപാറ നിർവഹിക്കും.ചടങ്ങിൽ  പുസ്തകത്തിന്റെ  ആദ്യപ്രതി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജ്കുട്ടി  ഏറ്റുവാങ്ങും.കവയത്രിയും ഗാനരചയിതാവുമായ ദീപ സോമൻ  ദേവികൃപ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  സാംസ്കാരിക സംഘടനാ പ്രതിനിധികളായ
പി ആർ ഡി എസ് യുവജനസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്
അജേഷ് കുമാർ കെ , കെ സി ജോർജ് കുട്ടി, രാധാകൃഷ്ണൻ മാഞ്ഞൂർ ,ഇ കെ കെ മോഹൻദാസ്,പി എസ് കൃഷ്ണകുമാർ,വി കെ അബ്ദുൽ കരീം,കബനി ബി ഗീത, അശ്വതി ആലങ്ങാട്, മനോജ് പാവുമ്പ,കുശൽ ആനന്ദ്,ഇ കെ സോമൻ,കെ പി രാധാകൃഷ്ണൻ നായർ, വിനോദ് ഡരോ,സുഭാഷ് കൂട്ടിക്കൽ,ജസ്ന നജീബ്,അഡ്വ. സുജിത്ത് ടി കുളങ്ങര, ദിലീപ് ചുങ്കപ്പാറ, കെ വി രാജൻ, എം എ നിഷാദ് എന്നിവർ സംസാരിക്കും.ചടങ്ങിനോട് അനുബന്ധിച്ച്  കവിയരങ്ങും നടക്കുമെന്നും സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു.എരുമേലി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ  സ്വാഗത സംഘം കൺവീനർ കെ വി രാജൻ, ചെയർമാൻ കനൂൽ തുമരംപാറ,കവയത്രി പി .കെ ശാന്തകുമാരി, ജോയിന്റ് കൺവീനർ എം എ നിഷാദ് എന്നിവർ പങ്കെടുത്തു.