Friday, May 3, 2024
keralaNews

എരുമേലിയില്‍ സ്വകാര്യ വ്യക്തി റോഡ് പുറംമ്പോക്കും,ഓടയും കൈയേറിയതായി പരാതി.

എരുമേലി:എരുമേലിയില്‍ സ്വകാര്യ വ്യക്തി മണ്ണിട്ട് തടസ്സപ്പെടുത്തി റോഡ് പുറംമ്പോക്കും,ഓടയും കൈയേറിയതായി നാട്ടുകാരുടെ പരാതി.എരുമേലി കാഞ്ഞിരപ്പള്ളി സംസ്ഥാന പാതയില്‍ കൊരട്ടിയ്ക്ക് സമീപം തളികപ്പാറ -ആനിക്കുഴി റോഡിലാണ് സംഭവം.സ്വകാര്യ വ്യക്തി മണ്ണിട്ട് നീരെഴുക്ക് തടയുകയും ഓട നീക്കത്തുകയും ചെയ്യതോടെ കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറുകയും ഇതുവഴിയുള്ള യാത്ര ദുരിത പൂര്‍ണ്ണമാകുകയും ചെയ്യിതിരുന്നു.ഇതേതുടര്‍ന്ന് രണ്ട് തവണ പരാതി നല്കിയെങ്കിലും നടപടി സ്വീകരിച്ചില്ലായെന്നും നാട്ടുകാര്‍ പറഞ്ഞു.മൂന്ന് മാസം മുമ്പ് നല്കിയ പരാതിയില്‍ പോലും അന്വേഷണം നടത്താന്‍ പഞ്ചായത്ത് തയ്യാറയില്ലയെന്നും ഇവര്‍ പറഞ്ഞു.ഇതിന് തൊട്ടുപിന്നാലെ ഇന്നലെ പഞ്ചായത്ത് വക ഓടയും കൈയേറി വേലിക്കെട്ടിയതായും നാട്ടുക്കാര്‍ പറഞ്ഞു.പഞ്ചായത്ത് വക ഭൂമി കൈയേറിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.ജോസ് പഴയതോട്ടം, സലിം വാഴമാറ്റം, കെ എന്‍ ജോസഫ് കണ്ണാട്ടുകുന്നേല്‍ ഷാജി സൂര്യ എന്നിവരുടെ നേത്യത്വത്തില്‍ 15 അംഗ കമ്മറ്റിയാണ് പരാതി നല്കിയിരിക്കുന്നത്.