Saturday, May 4, 2024
keralaNewsObituary

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ചെള്ള് പനി ബാധിച്ച് മരിച്ചു.

തിരുവനന്തപുരം വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ചെള്ള് പനി ബാധിച്ച് മരിച്ചു. ചെറുന്നിയൂര്‍ പന്ത് വിളയില്‍ സ്വദേശി അശ്വതി (15) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. വര്‍ക്കല ഞെക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സിഐടിയു മരക്കടമുക്ക് യൂണിയന്‍ പ്രസിഡന്റ് ഷാജി ദാസിന്റെയും അനിതയുടെയും മകളാണ്.

ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കും. ചെറിന്നിയൂര്‍ മെഡിക്കല്‍ ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. പ്രദേശത്ത് പ്രതിരോധം ശക്തമാക്കും. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചെള്ളുപനിയെപ്പറ്റി എല്ലാവര്‍ക്കും അവബോധമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.