Wednesday, May 15, 2024
keralaNews

കണമലയില്‍ പകല്‍വീട് ഉദ്ഘാടനം ചെയ്തു

കണമല: കണമല സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിച്ച പകല്‍വീടിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.എ. ചാക്കോയുടെ അധ്യക്ഷതയില്‍ നവജീവന്‍ ട്രസ്റ്റ് ഡയറക്ടര്‍ പി.യു. തോമസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാഗി ജോസഫ്, വാര്‍ഡ് മെമ്പര്‍ മറിയാമ്മ ജോസഫ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഷെമീര്‍ വി. മുഹമ്മദ്, ഡോ. ടി.എല്‍. മാത്യു, ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. എബ്രഹാം തൊമ്മിക്കാട്ടില്‍, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ടി.എസ്. ശിവകുമാര്‍, ഊരുകൂട്ടം മൂപ്പന്‍ ഗോപി, ബാങ്ക് വൈസ് പ്രസിഡന്റ് സിബി സെബാസ്റ്റ്യന്‍, ബോര്‍ഡ് മെമ്പര്‍ അഡ്വ. ബിനോയ് ജോസ്, സെക്രട്ടറി താരാ ബിനോ എന്നിവര്‍ പ്രസംഗിച്ചു.
ബാങ്ക് പരിധിയില്‍ വരുന്ന കുടുംബശ്രീകള്‍ക്കായി നടത്തിയ അത്തപ്പൂക്കള മത്സര വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്യുകയും ഫാര്‍മേഴ്‌സ് ക്ലബ്ബുകളുടെ വാര്‍ഷികവും ഇതോടനുബന്ധിച്ച് നടന്നു.