Thursday, May 16, 2024
keralaNews

മഹാത്മാസ്‌മൃതി പരിപാടി നടത്തി

പാല : ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റിയും, അംബിക
വിദ്യാഭവൻ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിജയന്തിദിന പ്രത്യേക പരിപാടി ‘മഹാത്മാസ്‌മൃതി’ കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൻ. സി. പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. യോഗത്തിൽ ഗ്രാമചേതന പ്രസിഡന്റ് പ്രൊഫ.രാജീവ് കെ മോഹൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ
ബിജു കൊല്ലപ്പിള്ളി, പ്രിൻസിപ്പൽ
സി. എസ് പ്രദീഷ്, ഡോ.എൻ കെ മഹാദേവൻ,വാർഡ് മെമ്പർ സിബി ചക്കാലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.