Saturday, May 4, 2024
keralaNews

മഴ – വെള്ളക്കെട്ട്; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: സംസ്ഥാനത്ത് ശക്തമായ മഴയും – വെള്ളക്കെട്ടും മൂലം നാളെ ആലപ്പുഴയിലെ രണ്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങക്കും – കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച( 03.10.2023) അവധി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പേജില്‍ അറിയച്ചു.
നാളെ കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാലാണ് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചത്. കോട്ടയം താലൂക്കിലെ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും നാളെ അവധിയായിരിക്കും. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധിയായിരിക്കും. വിവിധ ജില്ലകളില്‍ മഴ തുടരുകയാണ്. തലസ്ഥാനമടക്കുമുള്ള തെക്കന്‍ കേരളത്തില്‍ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. മധ്യകിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് മഴ ശക്തമായത്. രാവിലെ മുതല്‍ ആരംഭിച്ച മഴ തലസ്ഥാന ജില്ലയിലെ മലയോര, നഗരമേഖലകളില്‍ ശക്തമായി തുടരുകയാണ്.