Wednesday, May 15, 2024
keralaLocal NewsNews

എരുമേലി വലിയ തോട്ടിലെ വെള്ളം ഉയരുന്നു

എരുമേലി വലിയ തോട്ടിലെ വെള്ളം ഇന്നും വര്‍ദ്ധിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തോട്ടില്‍ വെള്ളം ഉയരുകയും ക്ഷേത്രമുറ്റത്ത് വെള്ളം കയറുകയും ചെയ്തു.മണിമല ആറ്റില്‍ വെള്ളത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുന്നതും തോട്ടില്‍ വെള്ളം ഉയരാന്‍ കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. എരുമേലി കൊരട്ടിയിലും വെള്ളം കയറി. കഴിഞ്ഞ മഹാപ്രളയകാലത്താണ് ക്ഷേത്രത്തിനകത്ത് വരെ വെള്ളം കയറിയത്. വെച്ചുച്ചിറ മേഖലയില്‍ മഴ പെയ്താല്‍ എരുമേലി വലിയ തോട്ടില്‍ വെള്ളം കയറുമെന്നും നാട്ടുകാര്‍ പറഞ്ഞു.