Monday, May 6, 2024
indiaNews

മഴക്കെടുതി വിലയിരുത്തി പ്രധാനമന്ത്രി

കേരളത്തിലെ മഴക്കെടുതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. സാഹചര്യം ചര്‍ച്ച ചെയ്തതായും എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിന് വേണ്ട എല്ലാ സഹായവും കേന്ദ്രം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി.