Tuesday, April 30, 2024
keralaLocal NewsNews

ശബരിമല തീര്‍ഥാടനം ;എരുമേലിയില്‍ പോലീസ് ഉന്നതതല സംഘം സന്ദര്‍ശിച്ചു.

കോവിഡ് – 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനം നടത്തുന്നതുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ പഠിക്കാന്‍ എരുമേലിയില്‍ പോലീസ് ഉന്നതതല സംഘം സന്ദര്‍ശിച്ചു. കോട്ടയം ജില്ലാ സൂപ്രണ്ട് ജയദേവ് ജി. ഐ പി എസ്‌ന്റെ നേതൃത്വത്തിലുള്ള പോലീസ് ഉന്നതതല സംഘമാണ് ഇന്ന് ഉച്ചയോടെ എരുമേലിയിലെത്തിയത്.
തീര്‍ഥാടന വേളയില്‍ അയ്യപ്പക്തര്‍ കൂട്ടം കൂടി പേട്ടതുളളുന്നതും,കുളിക്കുന്നതും കോവിഡ് – 19ന്റെ സുരക്ഷയുടെ ഭാഗമായി പ്രതി സന്ധിയുണ്ടാക്കുമെന്നും എന്നാല്‍ ആചാരാനുഷ്ടാനങ്ങള്‍ക്ക് കോട്ടംതട്ടാതെ പേട്ടതുള്ളല്‍ നടത്തുന്നതിനെക്കുറിച്ചും ആലോചിക്കും.ഒരു ദിവസം 5000 തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താനുള്ള ചര്‍ച്ചകളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. അന്യസംസ്ഥാനത്ത് നിന്നും വരുന്ന തീര്‍ഥാടകരെ അതിര്‍ത്ഥിയില്‍ പരിശോധിച്ച് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തിയവരെ കടത്തിവിടുമെന്നും ഇല്ലാത്തവരെ തിരിച്ചയക്കേണ്ടിവരുമെന്നും പോലീസ് പറഞ്ഞു.തീര്‍ഥാടനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ കൂടി അഭിപ്രായം പരിഗണിച്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇവര്‍ പറഞ്ഞു.28 ന് നടക്കുന്ന ശബരിമല തീര്‍ഥാടന അവലോകനയോഗത്തില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കും.ഗതാഗത നിയന്ത്രണവും ക്രമീകരിക്കും.എരുമേലി ക്ഷേത്രം,ജമാത്ത് പള്ളി, എം ഇ എസ്,പ്രോപ്പോസ് റോഡ്, പരമ്പരഗത കാനനപാതയിലെ പേരൂര്‍ത്തോട്, ഇരുമ്പൂന്നിക്കര,കോയിക്കക്കാവ് എന്നീ സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു.കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി. ജെ. സന്തോഷ് കുമാര്‍, എരുമേലി എസ് എച്ച് ഒ.ആര്‍.മധു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.