Sunday, May 5, 2024
keralaNews

മലയോര മേഖലക്ക് അഭിമാനമായി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്‍ നാളെ ഉദ്ഘാടനം ചെയ്യും.

ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ കാഞ്ഞിരപ്പള്ളിക്ക് അഭിമാനമായി സംസ്ഥാന പോലീസ് സേനയുടെ പുതിയ സ്റ്റേഷന്‍ നാളെ ഉദ്ഘാടനം ചെയ്യും. 1.25 കോടി രൂപ ചിലവില്‍ മൂന്ന് നിലകളായി നിര്‍മ്മിച്ചിട്ടുള്ള പുതിയ പോലീസ് സ്റ്റേഷനി എസ് എച്ച് ഒ, എസ്. ഐ,റിസ്പ്ഷന്‍, പി ആര്‍ ഒ , ഇ.ഡി , മൂന്ന് ലോക്കപ്പുകള്‍, ക്രൈം , ട്രാഫിക്ക് എന്നീ സംവിധാനങ്ങളോട് കൂടിയാണ് പോലീസ് സ്റ്റേഷന്‍ നിര്‍മ്മിച്ചിട്ടുള്ളത്.നാളെ രാവിലെ 10.30 ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കാഞ്ഞിരപ്പള്ളി എം എല്‍ .എ ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും .

സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ ഐ. പി .എസ്, ജില്ല പോലീസ് മേധാവി ഡി . ശില്പ ഐ. പി .എസ്,ആന്റോ ആന്റണി എംപി , കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി . രാജ് മോഹന്‍ എന്‍.സി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗംജോയി മടുക്കക്കുഴി,കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ തങ്കപ്പന്‍ കാഞ്ഞിരപ്പള്ളി എസ് ഐ ബിജു . എന്‍ ,കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ് ഐ .ഷിബു എം എസ് എന്നിവര്‍ സംസാരിക്കും.2019 ല്‍ ആരംഭിച്ച പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലാ പോലീസ് മേധാവി കളായിരുന്ന ഹരിശങ്കര്‍ ഐ പി എസ് ,സാബു ഐ പി എസ്,കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി മധുസൂദനന്‍ എന്നിവരെ കൂടാതെ പുണ്യം പൂങ്കാവനം കോ. ഓഡിനേറ്ററുമായ കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ് ഐ . ഷിബു . എം എസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ എല്ലാ വിധ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു.