Friday, May 10, 2024
keralaNews

പോലീസ് വാഹനം മറിഞ്ഞു ;എസ്.ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

മുണ്ടക്കയം: കോട്ടയം – കുമളി ദേശീയ പാതയില്‍ പൊന്‍കുന്നം പത്തൊന്‍പതാം മൈലിന് സമീപം പോലീസ് ജീപ്പ് അപകടത്തില്‍പ്പെട്ട് പോലീസുകാര്‍ക്ക് പരിക്ക്.മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞത്. എസ് ഐ. ടി. ഡി മനോജ്, കാഞ്ഞിരപ്പള്ളി ഗ്രേഡ് എസ്.ഐ ജോര്‍ജ്ജുകുട്ടി, ഡ്രൈവര്‍ ഷെഫീഖ്, സി.പി.ഓ അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരു കേസ് സംബന്ധിച്ച് അന്വേഷണത്തിനായി ചങ്ങനാശേരിക്ക് പോകും വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി
താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.