Monday, April 29, 2024
keralaLocal News

കര്‍ഷക അവകാശ പദയാത്ര നടത്തി

എയ്ഞ്ചല്‍വാലി : 2015 ല്‍ എയ്ഞ്ചല്‍വാലി -പമ്പാവാലി മേഖലയില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ക്ക് കരം സ്വീകരിക്കുക, വിതരണത്തിനായി തയ്യാറാക്കിയ പട്ടയങ്ങള്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പട്ടയ അവകാശ പദയാത്ര നടത്തി. മൂലക്കയത്ത് രാവിലെ കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് പ്രകാശ് പുളിക്കന്റെ നേതൃത്വത്തില്‍ നടന്ന പദയാത്ര വൈസ് പ്രസിഡന്റ് ഒ. ജെ കുര്യന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കേരളപ്പാറ, എയ്ഞ്ചല്‍വാലി, ആറാട്ടുകയം, അഴുത മുന്നി, എഴുകുംമണ്ണ് എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്ന് എയ്ഞ്ചല്‍വാലി പള്ളിപ്പടിയില്‍ സമാപിച്ചു.
സമാപനസമ്മേളനം വാര്‍ഡ് മെമ്പര്‍ മാത്യു ജോസഫ് മഞ്ഞപള്ളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ സണ്ണി, കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളായ ജെയിംസ് ആലപ്പാട്ട്, , ബിജു കായപ്ലാക്കല്‍, ബിനു നിരപ്പേല്‍, സജി കവളമാക്കല്‍ , ജോസഫ് പൂവത്തിങ്കല്‍ , ബോബന്‍ പള്ളിക്കല്‍, ജോണ്‍കുട്ടി വെണ്‍മാന്തറ എന്നിവര്‍ പ്രസംഗിച്ചു.