Friday, May 3, 2024
keralaNews

എരുമേലി വടക്ക് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം  ഉദ്ഘാടനം ചെയ്തു . 

എരുമേലി വടക്ക് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്  കെട്ടിടത്തിന്റെ
 ഉദ്ഘാടനം നടന്നു. മന്ത്രി ഇ. ചന്ദ്രശേഖര​ന്റെ  അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന പൊതുസമ്മേളനത്തിനത്തില്‍ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റ്​ രേഖദാസ് അധ്യക്ഷത വഹിച്ചു. പി.സി. ജോര്‍ജ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ചു. ചടങ്ങില്‍ പട്ടയവിതരണവും അദ്ദേഹം നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ റോയി തോമസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപ്, വാര്‍ഡ്​ അംഗം കെ.എന്‍.സോമരാജന്‍, വില്ലേജ് ഓഫിസര്‍ പി.എസ്. സന്ധ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ദിലീഷ് ദിവാകരന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.