Sunday, April 28, 2024
keralaNews

കുളമാവ് അണക്കെട്ടില്‍ കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

കുളമാവ് അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വേങ്ങാനം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചക്കിമാലി കോഴിപ്പുറത്ത് ബിജു സഹോദരന്‍ ബിനു എന്നിവരെ കുളമാവ് അണക്കെട്ടില്‍ കാണാതായത്.പുലര്‍ച്ചെ മീന്‍വല അഴിക്കാന്‍ പോയ ഇരുവരും വൈകുന്നേരം ആയിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഡാമില്‍ എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ ഫോഴ്സ് സ്‌കൂബ ടീമും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാണാതായി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.