Friday, March 29, 2024
keralaNews

വിമാനയാത്രക്കാര്‍ക്കു പുതിയ മാര്‍ഗനിര്‍ദേശവുമായി ഡിജിസിഎ

ന്യൂഡല്‍ഹി :കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ വിമാനയാത്രക്കാര്‍ക്കു പുതിയ മാര്‍ഗനിര്‍ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). മാസ്‌ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും വിമാനത്താവളത്തില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഡിജിസിഎ അറിയിച്ചു.മാസ്‌ക് ധരിക്കാതെ വിമാനത്താവളത്തില്‍ എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി കാണുകയും അവരെ വിമാനം പുറപ്പെടുന്നതിനു മുന്‍പ് പുറത്താക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി. യാത്രക്കാര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കണമെന്ന് വിമാനത്താവള ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി. മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരില്‍നിന്നു പിഴ ഈടാക്കാം.അല്ലെങ്കില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഇവരെ കൈമാറാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് ഡിജിസിഎ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കോവിഡ് പൂര്‍ണമായും ഒഴിവായിട്ടില്ലെന്നും രോഗം പടരാന്‍ ഇനിയും സാധ്യതയുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.