Monday, April 29, 2024
keralaNews

മലയാളത്തിന്റെ രാത്രിമഴ പെയ്‌തൊഴിഞ്ഞു……..

അമ്പലമണി നാദം നിലച്ചു….

മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്നു സുഗതകുമാരി. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയാണ് ഇവര്‍. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. സേവ് സൈലന്റ് വാലി പ്രതിഷേധത്തില്‍ വലിയ പങ്കുവഹിച്ചു. 2020 ഡിസംബര്‍ 23-ന് മരണമടഞ്ഞു.

1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വാഴുവേലില്‍ തറവാട്ടില്‍ ജനിച്ചു.പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍, മാതാവ്: വി.കെ. കാര്‍ത്യായനി അമ്മ. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009-ല്‍ അര്‍ഹയായിട്ടുണ്ട്.

തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു.കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്.പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി.

അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമാണ്. ഇതില്‍ സൈലന്റ് വാലി നഷ്ടപ്പെടുമോ എന്ന കവയിത്രിയുടെ ആശങ്കയാണ് പങ്കുവെക്കുന്നത്.

കൃതികള്‍

മുത്തുച്ചിപ്പി (1961)
പാതിരാപ്പൂക്കള്‍ (1967) (കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി)
പാവം മാനവഹൃദയം (1968)
പ്രണാമം (1969)
ഇരുള്‍ ചിറകുകള്‍ (1969)
രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ്)
അമ്പലമണി (1981) (ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം)
കുറിഞ്ഞിപ്പൂക്കള്‍ (1987) (ആശാന്‍ സ്മാരക സമിതി (മദ്രാസ്) അവാര്‍ഡ്)
തുലാവര്‍ഷപ്പച്ച (1990) (വിശ്വദീപം അവാര്‍ഡ്)
രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാര്‍ഡ്)
കൃഷ്ണകവിതകള്‍ (ജന്മാഷ്ടമി പുരസ്‌കാരം, എഴുകോണ്‍ ശിവശങ്കരന്‍ സാഹിത്യ അവാര്‍ഡ്)
മേഘം വന്നു തൊട്ടപ്പോള്‍
ദേവദാസി
വാഴത്തേന്‍
മലമുകളിലിരിക്കെ
സൈലന്റ് വാലി (നിശ്ശബ്ദ വനം)
വായാടിക്കിളി
കാടിനു കാവല്‍

പുരസ്‌കാരങ്ങള്‍
1968 കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
1978 സാഹിത്യ അക്കാദമി പുരസ്‌കാരം
1982 ഓടക്കുഴല്‍ പുരസ്‌കാരം
1984 വയലാര്‍ അവാര്‍ഡ്
1991 ആശാന്‍ പുരസ്‌കാരം
2001 ലളിതാംബിക സാഹിത്യ അവാര്‍ഡ്
2003 വള്ളത്തോള്‍ പുരസ്‌കാരം
2004 ബാലമണിയമ്മ അവാര്‍ഡ്
2006 പത്മശ്രീ
2007 പി. കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ്
2009 എഴുത്തച്ചന്‍ പുരസ്‌കാരം
2012 സരസ്വതി സമ്മാന്‍
2014 മാതൃഭൂമി ലിറ്റററി അവാര്‍ഡ്
രചനാകാലം 1957ഇതുവരെ
പ്രധാന കൃതികള്‍ രാത്രിമഴ, അമ്പലമണി, മണലെഴുത്ത്