Friday, May 10, 2024
keralaNews

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ മരണപ്പെട്ടിട്ടില്ലെന്ന് നടന്‍ വിജയ് ബാബു

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ മരണപ്പെട്ടിട്ടില്ലെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു.ഷാനവാസ് വെന്റിലേറ്ററില്‍ തുടരുകയാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.ഇന്ന് രാവിലെയോടെ ഷാനവാസ് മരണപ്പെട്ടെന്ന് വാര്‍ത്ത പരന്നിരുന്നു. സിനിമ സംഘടനയായ ഫെഫ്ക അടക്കമുള്ളവരും മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് വിജയ് ബാബുവിന്റെ വെളിപ്പെടുത്തല്‍.എല്ലാവരും പ്രാര്‍ഥിക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു. ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു വിജയ് ബാബു.