Friday, May 3, 2024
EntertainmentkeralaNews

കലാമണ്ഡലം ദേവകി ടീച്ചര്‍ സപ്തതി ആഘോഷം

കോട്ടയം: കലാ സാഹിത്യ സംസ്‌കാരിക ക്ഷേമ സമിതിയായ കലാഭാരതിയുടെ ആഭിമുഖ്യത്തില്‍ കലാമണ്ഡലം ദേവകി ടീച്ചറുടെ സപ്തതി ആഘോഷം 2023 സെപ്റ്റംബര്‍ 18 തിങ്കളാഴ്ച 4.30 ന് തിരുനക്കര സ്വാമിയാര്‍ മഠം ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. കലയുടെ ഉന്നമനത്തിനും കലാകാരന്റെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയായ കലാഭാരതിയുടെ പ്രസിഡന്റ് കെ പി ജോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രശസ്ത നാഗസ്വര ചക്രവര്‍ത്തി തിരുവിഴാ ജയശങ്കര്‍ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യും. പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ വിശിഷ്ടാതിഥി ആയിരിക്കും. കലാഭാരതി വര്‍ക്കിംഗ് പ്രസിഡന്റ് പി ജി ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ബി ഗോപകുമാര്‍, കോടിമത സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി ശശികുമാര്‍, പ്രശസ്ത നര്‍ത്തകി ഡോ പത്മിനി കൃഷ്ണന്‍, സംഗീതജ്ഞ വൈക്കം രാജാംബാള്‍, മാതംഗി സത്യമൂര്‍ത്തി, നര്‍ത്തകരായ ചങ്ങങ്കരി സ്വാമിദാസ്, ആര്‍ എല്‍ വി പ്രദീപ്കുമാര്‍, സുംബാ ഡാന്‍സ് ആന്‍ഡ് ഫിറ്റ്‌നസ് ട്രെയിനര്‍ ഡോ ഷൈനി, കലാഭാരതി ജനറല്‍ സെക്രട്ടറി ജോജോ തോമസ് തുടങ്ങിയവര്‍ സംസാരിക്കും. ദേവകി ടീച്ചറുടെ മറുപടി പ്രസംഗത്തിനുശേഷം നാരായണ ചാക്യാരുടെ പാഠകവും ടീച്ചറുടെ ശിഷ്യകളുടെ നൃത്തനൃത്ത്യങ്ങളും ഉണ്ടാകുമെന്നും കലാഭരതി ജനറല്‍ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.