Wednesday, May 1, 2024
keralaNews

മലപ്പുറത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു.

മലപ്പുറം: കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 25 വയസുള്ള വിജി മരിച്ചു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാരി ആണ്. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിന്‍ എന്ന ബസാണ് അപകടത്തില്‍ പെട്ടത്.