Wednesday, May 22, 2024
keralaLocal NewsNews

എരുമേലിയിൽ മാലിന്യനീക്കം നിലച്ചു.

എരുമേലി: മാലിന്യം നിക്ഷേപിക്കരുതെന്ന പഞ്ചായത്ത് സ്ഥാപിച്ച ബോർഡിന് കീഴെ മാലിന്യക്കൂമ്പാരം. എരുമേലി കെഎസ്ആർടിസിക്ക് സമീപം വലിയ അമ്പലത്തിന്റെ പുറകിലെ റോഡിലാണ്  ആഴ്ചകളായി മാലിന്യം കുന്നുകൂടി കിടക്കുന്നത്.മത്സ്യ – മാംസാദി മാലിന്യങ്ങൾ കൂടാതെ പച്ചക്കറി മാലിന്യങ്ങളാണ്  ഇവിടെ നിക്ഷേപിക്കുന്നത്. വഴിയാത്രക്കാരും സ്കൂൾ- കോളേജ് വിദ്യാർത്ഥികൾ  അടക്കം ക്ഷേത്ര ദർശനത്തിനെത്തുന്നവരും ഇതുവഴി മൂക്ക്  പൊത്തിയാണ് നടക്കുന്നത്. മാലിന്യത്തിന് അവശിഷ്ടം തിന്നാൻ എത്തുന്ന നായ്ക്കളും പക്ഷികളും മാലിന്യങ്ങൾ
റോഡിൽ വലിച്ച് ഇടുന്നതും യാത്രക്കാർക്ക് ദുരിതമാകുകയാണ്. റോഡരികിൽ കിടക്കുന്ന ഈ മാലിന്യങ്ങൾ  നീക്കിയിട്ട് ദിവസങ്ങളായെന്നും  നാട്ടുകാർ പറഞ്ഞു.  അടിയന്തരമായി മാലിന്യം നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .